Sunday, January 25, 2015

പ്രണയം പറഞ്ഞു പറഞ്ഞങ്ങനെ...........

നഷ്ടങ്ങളുടെ നൊമ്പരത്തില്‍ നിന്ന് ഉടലെടുകുന്ന പ്രണയത്തിന് ഞാന്‍ നിന്‍റെ പേര് നല്‍കുന്നു.. കനലായി എരിഞ്ഞിരുന്ന മനസ്സ് തണുപിച്ചു നിറഞ്ഞു പെയ്ത മഴയ്ക്ക് ഞാന്‍ നിന്‍റെ പേര് നല്‍കുന്നു... കൂടി കുഴഞ്ഞ് സങ്കീര്‍ണമായ മനസ്സിന്‍റെ സംഗീതം തിരിച്ചറിഞ്ഞ നിന്നെ ഞാന്‍ എന്‍റെ പ്രണയിനി എന്ന് വിളിക്കുന്നു...
നിന്നെ തിരിച്ചറിഞ്ഞ നാള്‍ മുതല്‍ ഞാന്‍ നിന്നെ പ്രണയിക്കുന്നു.. ഇനി സ്വപ്നം കാണാനും ഇഷ്ടങ്ങള്‍ പങ്കു വെയ്കാനും നീയെന്‍റെ കൂടെ ഉണ്ടാവണം... നിന്‍റെ സാന്നിദ്ധ്യം എനിക്ക് അത്രയേറെ വിലപെട്ടതാണ്... കാരണം ഞാന്‍ നിന്നെ ഒരുപാട് സ്നേഹിക്കുന്നു...
നീ... നീ എന്‍റെ പ്രതീക്ഷയാണ്... ഇന്നത്തെ ചിന്തകള്‍ എല്ലാം നിന്നെ കുറിച്ചാണ്... നിന്നോടൊത്ത് ആയിരിക്കുന്ന നിമിഷങ്ങള്‍ ആണ് ഇന്നെന്‍റെ ഓര്‍മകളെ സുന്ദരമാക്കുന്നത്... നീയെന്‍റെ പ്രണയിനി ആണ്... എന്‍റെ മനസ്സിന്‍റെ ഉള്ളറകളിലെ മൗനത്തില്‍ ഉറങ്ങി കിടക്കുന്ന പ്രണയത്തെ ഉദ്ദീപിപ്പിചവള്‍...

Sunday, January 18, 2015

മിസ്സ്ഡ് കോള്‍...


മിസ്സ്ഡ് കോള്‍...
""""""""""""""""""""""""""
കുറച്ച് നാളുകൾക്ക് മുൻപ് എന്റെ ഒരു സുഹൃത്ത് അവളുടെ പ്രണയ കഥ പറഞ്ഞു..
പറഞ്ഞു അവസാനിപ്പിച്ചത് ഇങ്ങനെയാണ് " ഒടുവിൽ എല്ലാം മടുത്തു ആത്മഹത്യ ചെയ്യാൻ ഒരുങ്ങുമ്പോൾ ദാ വരുന്നു അവന്റെ മിസ്സ്ഡ് കോള്‍..." ഒരു മിസ്സ്ഡ് കോളിനു ഇത്ര പ്രസക്തി ഉണ്ടെന്നു ഞാൻ അന്നാണ് മനസിലാക്കിയത്...  

Friday, January 9, 2015

ചൂണ്ടു പലകകള്‍..

ചൂണ്ടു പലകകള്‍...
_______________


"നീ ആകുന്ന അച്ചുതണ്ടിൽ കറങ്ങുന്ന ഭൂമി ആണ് ഞാൻ..." ആദ്യം പ്രണയം ഏതോ മാസ്മരികമായ ലോകം ആയിരുന്നു... പിന്നെ പിന്നെ അടിച്ചും കടിച്ചും പറിച്ചും വിരഹത്തെക്കാൾ വിരസമായി... ഒടുവിൽ ഓടി തോറ്റു നിന്റെ മടിയിൽ തിരിച്ചു വന്നു ചായുമ്പോൾ......


ചൂണ്ടു പലകകള്‍...
___________________

" തെറ്റുകള്‍ തുടങ്ങിയത്-
നിന്നില്‍ നിന്ന് ആയിരുന്നു...
ഓരോ തെറ്റുകളും മറ്റൊന്നിലേക്കുള്ള- 
ചൂണ്ടു പലകകള്‍ ആണ്...
അതില്‍ ഒടുവിലത്തേത്-
ചൂണ്ടിയിരുന്നത് നിന്‍റെ നേര്‍ക്കും.!!! "

___________________________ ടിനു തോമസ്...

Wednesday, January 7, 2015

നീ നിറം പ്രണയം കവിത.....

ഞാൻ ഒരു കവി അല്ല.... വലിയ സംഭവം  ആണെന്നു കരുതുന്ന മലയാള ഭാഷാ പ്രസ്ഥാനവും അല്ല.... പ്രണയവും വിരഹവും നിറഞ്ഞു നിന്ന മനസ്സിൽ പൊടിഞ്ഞ  ചില ചിന്തകൾ.... ചുറ്റും കാണുന്ന ചെറിയ നൊമ്പരങ്ങൾ ആർദ്രമാക്കുന്ന  നനുത്ത ഹൃദയ തേങ്ങലുകൾ... പിന്നെ എന്റെ ചെറിയ ഭ്രാന്തുകൾ...