Friday, March 26, 2021

ഗുരു

ഗുരു 

=====


പ്രകാശമാണ് പിറന്നത്!

പിന്നെ ഞാൻ എന്ന് പേരിട്ടതാണ്.

എല്ലാവരും അങ്ങനെ തന്നെ ആണ്. 


കേട്ടതും-

പറഞ്ഞു കൊടുത്തതും-

എഴുതിയതും-

ധാരണ-ബുദ്ധന്റെ 'മിഥ്യ'.


എന്റെ ധാരണ, 

നിന്റെ ധാരണ, 

നമ്മുടെ ധാരണ, 

എല്ലാം മിഥ്യ!


പ്രകാശം പ്രകാശമല്ലാതാകുന്നുമില്ല!

ധാരണ  വന്നു മൂടിയതാവം-

ഞാൻ വളർന്നു പടർന്നതുമാവാം-

പ്രകാശം അണയുന്നുമില്ല!


ഗുരു!

'പ്രകാശം ഉണ്ട്' എന്ന് പറയാൻ വന്നവൻ.

ജ്വലിക്കാം എന്ന് പറഞ്ഞവൻ.

ഗുരു ഒരാൾ* ആണെന്ന് എന്റെ ധാരണ.

================================

*ഒരാൾ - ഒരു മനുഷ്യൻ


Monday, January 29, 2018

ഗുൽമോഹർ..

ഗുൽമോഹർ
=============

നീ
എന്റെ ഹൃദയത്തിൽ വേരാഴ്ന്നു -
പ്രണയത്തിൽ ശിഖരം പടർത്തി -
പൂവിട്ട ഗുൽമോഹർ...

നിന്റെ വേരുകളെ നനച്ചെന്റെ -
ചുടു ചോര-
നിന്നിൽ മൊട്ടിട്ട -
ചുവന്ന ഗുൽമോഹർ...

നീയെന്നും ഞാനെന്നുമില്ല -
നാമൊരു പ്രാണൻ പകുക്കുന്നു...
നിന്നിൽ ഞാൻ ആത്മം അറിയുന്നു...

ഇരുവരിലും ഒരു കണ്ണ് കാണുന്നു
ഒരു ദൂരം അറിയുന്നു
ഒരുപോലെ പൂക്കുന്നു ഗുൽമോഹർ...
=================================
ടിനു തോമസ്‌.

Wednesday, February 15, 2017

കണ്ണ് 
------------
എന്നും ഞാൻ  കണ്ടത്-
നിന്റെ കണ്ണുകളാണ്.
കടും ചാര നിറത്തിൽ... 

ചിലക്കുന്നത്;
പ്രണയം പറഞ്ഞത്;
മൂർച്ചയുള്ളത്; 
പരിഭവിച്ചത്;
മോഹിപ്പിച്ചത്;
നനവുള്ളത്;
കോപിച്ചത്;
നിസ്സഹായമായത്;

ഒടുവിൽ ഇന്നു-
യാത്ര ചോദിക്കുന്നത്. !
------------------------------------------------
                               ടിനു തോമസ്.

Wednesday, April 15, 2015

വഴി....

വഴി...
_______

ദൂരെ നിന്നെന്നെ മാടി വിളികുന്നത് ഓർമകളാണ്

നിന്നെ കുറിച്ചുള്ള ഓർമകൾ 
തിരിച്ചു പോകണമെന്നും
നാം ഒരുമിച്ച് നനഞ്ഞ മഴ വീണ്ടും നനയണമെന്നും
കൊതിയോടെ ഓർമിപിക്കുന്ന
നനുത്ത ഓർമ്മകൾ...

നീ കടന്നു പോയി കാലം ഒരുപാട് കടന്നു പോയി
പഴയ വഴി കടന്നു ഒരുപാട് മുന്നോട്ട് നീങ്ങി
പുതിയ വഴികൾ കണ്ട്
പുതിയ മുഖങ്ങൾ കണ്ട്
അങ്ങനെ....

ഇന്ന് പാതിവഴിയിൽ എവിടെയോ
മുന്നോട്ട് വഴിയറിയാതെ കുഴങ്ങി നിൽകുമ്പോൾ
മനസ്സറിഞ്ഞു ; ഉറച്ചു
തിരിച്ചു നടക്കുകയാണ് ഞാൻ
നിന്നിലേക്ക്‌
നാം പ്രണയിച്ച വഴിയിലേക്ക്...
കാത്ത് നില്‍ക്കാന്‍ നീ ഉണ്ടാകും എന്ന
ഉറപ്പില്ലാതെ...
_____________________________________________
ടിനു തോമസ്‌

Sunday, January 25, 2015

പ്രണയം പറഞ്ഞു പറഞ്ഞങ്ങനെ...........

നഷ്ടങ്ങളുടെ നൊമ്പരത്തില്‍ നിന്ന് ഉടലെടുകുന്ന പ്രണയത്തിന് ഞാന്‍ നിന്‍റെ പേര് നല്‍കുന്നു.. കനലായി എരിഞ്ഞിരുന്ന മനസ്സ് തണുപിച്ചു നിറഞ്ഞു പെയ്ത മഴയ്ക്ക് ഞാന്‍ നിന്‍റെ പേര് നല്‍കുന്നു... കൂടി കുഴഞ്ഞ് സങ്കീര്‍ണമായ മനസ്സിന്‍റെ സംഗീതം തിരിച്ചറിഞ്ഞ നിന്നെ ഞാന്‍ എന്‍റെ പ്രണയിനി എന്ന് വിളിക്കുന്നു...
നിന്നെ തിരിച്ചറിഞ്ഞ നാള്‍ മുതല്‍ ഞാന്‍ നിന്നെ പ്രണയിക്കുന്നു.. ഇനി സ്വപ്നം കാണാനും ഇഷ്ടങ്ങള്‍ പങ്കു വെയ്കാനും നീയെന്‍റെ കൂടെ ഉണ്ടാവണം... നിന്‍റെ സാന്നിദ്ധ്യം എനിക്ക് അത്രയേറെ വിലപെട്ടതാണ്... കാരണം ഞാന്‍ നിന്നെ ഒരുപാട് സ്നേഹിക്കുന്നു...
നീ... നീ എന്‍റെ പ്രതീക്ഷയാണ്... ഇന്നത്തെ ചിന്തകള്‍ എല്ലാം നിന്നെ കുറിച്ചാണ്... നിന്നോടൊത്ത് ആയിരിക്കുന്ന നിമിഷങ്ങള്‍ ആണ് ഇന്നെന്‍റെ ഓര്‍മകളെ സുന്ദരമാക്കുന്നത്... നീയെന്‍റെ പ്രണയിനി ആണ്... എന്‍റെ മനസ്സിന്‍റെ ഉള്ളറകളിലെ മൗനത്തില്‍ ഉറങ്ങി കിടക്കുന്ന പ്രണയത്തെ ഉദ്ദീപിപ്പിചവള്‍...

Sunday, January 18, 2015

മിസ്സ്ഡ് കോള്‍...


മിസ്സ്ഡ് കോള്‍...
""""""""""""""""""""""""""
കുറച്ച് നാളുകൾക്ക് മുൻപ് എന്റെ ഒരു സുഹൃത്ത് അവളുടെ പ്രണയ കഥ പറഞ്ഞു..
പറഞ്ഞു അവസാനിപ്പിച്ചത് ഇങ്ങനെയാണ് " ഒടുവിൽ എല്ലാം മടുത്തു ആത്മഹത്യ ചെയ്യാൻ ഒരുങ്ങുമ്പോൾ ദാ വരുന്നു അവന്റെ മിസ്സ്ഡ് കോള്‍..." ഒരു മിസ്സ്ഡ് കോളിനു ഇത്ര പ്രസക്തി ഉണ്ടെന്നു ഞാൻ അന്നാണ് മനസിലാക്കിയത്...  

Friday, January 9, 2015

ചൂണ്ടു പലകകള്‍..

ചൂണ്ടു പലകകള്‍...
_______________


"നീ ആകുന്ന അച്ചുതണ്ടിൽ കറങ്ങുന്ന ഭൂമി ആണ് ഞാൻ..." ആദ്യം പ്രണയം ഏതോ മാസ്മരികമായ ലോകം ആയിരുന്നു... പിന്നെ പിന്നെ അടിച്ചും കടിച്ചും പറിച്ചും വിരഹത്തെക്കാൾ വിരസമായി... ഒടുവിൽ ഓടി തോറ്റു നിന്റെ മടിയിൽ തിരിച്ചു വന്നു ചായുമ്പോൾ......


ചൂണ്ടു പലകകള്‍...
___________________

" തെറ്റുകള്‍ തുടങ്ങിയത്-
നിന്നില്‍ നിന്ന് ആയിരുന്നു...
ഓരോ തെറ്റുകളും മറ്റൊന്നിലേക്കുള്ള- 
ചൂണ്ടു പലകകള്‍ ആണ്...
അതില്‍ ഒടുവിലത്തേത്-
ചൂണ്ടിയിരുന്നത് നിന്‍റെ നേര്‍ക്കും.!!! "

___________________________ ടിനു തോമസ്...